
തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ച നിലയിൽ. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് (16)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ ഹരിദാസിനെ ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. നരുവാമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam