ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം

Published : Aug 22, 2026, 12:04 AM IST
thamaraserry

Synopsis

കോഴിക്കോട് താമരശ്ശേരി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റു. ഒരേ ഡ്രസ് കോഡിൽ ഫോട്ടോയെടുക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ചികില്‍സ തേടി. താമരശ്ശേരി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.

ഇന്നായിരുന്നു സ്കൂളിലെ ഓണാഘോഷ പരിപാടികള്‍. ഒരേ ഡ്രസ് കോഡിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയർ വിദ്യാർത്ഥികൾ തടയുകയായിരുന്നുവെന്ന് പ്ലസ് വണ്‍ വിദ്യാർത്ഥികൾ പറയുന്നു. തര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് മുഖത്ത് പരിക്കേറ്റു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആയുധമുപയോഗിച്ച് മര്‍ദിച്ചെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

താമരശ്ശേരി പൊലീസ് വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് താമരശ്ശേരിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് ഷഹബാസ് എന്ന പത്താം തരം വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടമായത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് പോയ അമ്മമാരെ ചേർത്തണച്ച് ഓണക്കോടിയുമായി ഐഎഎസ്, ഐപിഎസ് ദമ്പതികൾ
മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.