
ഇടുക്കി വാഴത്തോപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച് നാലു പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്കൂൾ മുറ്റത്തു നിന്നിരുന്ന പ്ലസ് വൺ വിദ്യാർത്ഥി ഇടുക്കി നാരകക്കാനം സ്വദേശി സാബുവിൻറെ മകൻ അമൽ സാബുവിനെയാണ് നാല് പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്.
തുടർന്ന് പ്രിൻസിപ്പാൾ ഇടപെട്ട് പിടിഎ പ്രസിഡൻറ് ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി. മർദ്ദിച്ചവക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പു നൽകി. സ്കൂളില്‍ നിന്ന് തിരികെ വീട്ടിലെത്തിയ അമലിന് വൈകുന്നേരത്തോടെ വയറു വേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ ഉണ്ടായി.
ഇതിനേ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിവയറ്റിലും മറ്റും ചവിട്ടേറ്റതിനാൽ അമലിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമലിൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
റാഗിംങ്ങിന്‍റെ പേരിൽ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്: അഞ്ച് പേർ അറസ്റ്റിൽ
മലപ്പുറത്ത് റാഗിംങ്ങിന്‍റെ പേരിൽ കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടയടി. വളയംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ലിയത്. റാഗിങ്ങിന്റെ പേരിൽ അക്രമം നടത്തിയ വിദ്യാർത്ഥികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അംഗപരിമിതനായ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവം; പൊലീസിനെതിരെ ആരോപണവുമായി പിതാവ്
പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് റാഗ് (Ragging) ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ (Police) ആരോപണവുമായി പിതാവ്. മർദ്ദനത്തിൽ പരിക്കേറ്റ വി വി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥി അഹമ്മദ് യാസീന്റെ പിതാവ് മുഹമ്മദ് ഷാഫിയാണ് പൊലീസും, സ്കൂൾ അധികൃതരും കേസ് ഒത്തു തീർക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരിക്കുന്നത്. മകനെ ക്രൂരമായി മർദ്ദിക്കുക മാത്രമല്ല റാഗ് ചെയ്തതായും മുഹമ്മദ് ഷാഫി പറഞ്ഞു.
കണക്ക് ടീച്ചർ തല്ലി, നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ
കണക്ക് അധ്യാപിക തല്ലിയെന്ന പരാതിയുമായി വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ . അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നാണ് വിദ്യാർത്ഥിയുടെ ആവശ്യം. വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അധ്യാപിക അടിച്ചതിനെ കുറിച്ച് പരാതി പറയുന്ന കുട്ടിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടിയോട് സ്നേഹത്തോടെ പെരുമാറുന്ന എസ് ഐ രമാ ദേവിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്റാറായിരിക്കുകയാണ്. ഹൈദരാബിൽ നിന്നുള്ളതാണ് വീഡിയോ.