
പാലക്കാട്(Palakkad) ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം(Theft) . സ്വാതി ജംഗ്ഷനിലെ സി-ഫോർ കേക്ക് എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ചായിരുന്നു മോഷണം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ(CCTV) പതിഞ്ഞിട്ടുണ്ട്.
രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം തിരിച്ചറിഞ്ഞത്. സ്ഥാപനത്തിൻറെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലായിരുന്നു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോളാണ് കള്ളന്റെ ദ്യശ്യങ്ങൾ ലഭിച്ചത്. കേക്ക് കടക്ക് മുൻപിൽ എത്തിയ കള്ളൻ ഏറെ നേരം ചുറ്റിതിരിഞ്ഞ ശേഷം ഷട്ടറുകൾ കുത്തി പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. മേശവലിപ്പ് പൊട്ടിച്ച് പണം കവർന്നു.
സംഭവത്തിൽ സ്ഥാപന ഉടമകൾ നല്കിയ പരാതിയിൽ ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മുടി സ്‌ട്രെയിറ്റ് ചെയ്യാന്‍ ജ്വല്ലറിയില്‍നിന്ന് 25000 രൂപ മോഷ്ടിച്ച പെണ്‍കുട്ടി പിടിയില്‍
സ്‌കൂള്‍ യൂണിഫോമില്‍ നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ 25000 രൂപ കവര്‍ന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പൊലീസ് കണ്ടെത്തി. സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷിതാകള്‍ക്കൊപ്പം വിട്ടയച്ചു. വിദ്യാര്‍ഥിനി മോഷ്ടിച്ച പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമയും പരാതി നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തീരദേശത്തെ ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ആണ് മോഷണം നടത്തുമ്പോള്‍ വിദ്യാര്‍ഥിനി ധരിച്ചിരുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കൂടാതെ സമീപത്തെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ സഹായിച്ചു.
തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ
തലസ്ഥാനത്ത് വസ്ത്രവിൽപ്പനശാലകളിൽ വൻ മോഷണം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള സുരക്ഷമേഖലയിലെ രണ്ടു കടകളിൽ നിന്നാണ് രണ്ടേ മുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത്. രാത്രി മുഴുവൻ പൊലീസ് പട്രോളിംഗുള്ള നഗര ഹൃദയത്തിലുള്ള സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്.
കളഞ്ഞു കിട്ടിയ മൊബൈൽ ഉപയോഗിച്ച് തട്ടിയത് ഒരു ലക്ഷം; പ്രതികളുടെ മണ്ടത്തരം തുമ്പാക്കി പൊലീസ്
കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ (20), അസം തേസ്പൂർ സ്വദേശി അബ്ദുൾ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം സ്വദേശി മാത്യുവിന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്‍റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നത്.