
കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തില്‍ (Arippara water fall) വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു (plus two student dies). വടകര കോട്ടാക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍ (Sal sabeel-18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാനായി ഇറങ്ങുന്നതിനിടയില്‍ പാറയില്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓമശ്ശേരി യിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സെക്യൂരിറ്റി ജീവനക്കാരും പരിസരവാസികളും ഇവരോട് വെള്ളത്തില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് വകവയ്ക്കാതെ ഇറങ്ങുകയായിരുന്നെന്ന് ആക്ഷേപമുണ്ട്.
പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം (Nude Picture) സാമൂഹ്യ മാധ്യമങ്ങൾ (Social Media) വഴി പ്രചരിപ്പിച്ച കേസിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ (Three Students Arrested). തൃശൂർ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ അശുതോഷ്, ജോയൽ, ഷിനാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ മതിലകത്ത് ആണ് സംഭവം. കൂടെ പഠിച്ചിരുന്ന വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രതികളിൽ ഒരാൾ പ്രണയം നടിച്ചു കൈക്കലാക്കി. പിന്നീട് പെൺകുട്ടി തന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാതെ വന്നതോടെയാണ് പേരും പഠിക്കുന്ന സ്കൂളിന്റെ വിവരങ്ങളും സഹിതം മറ്റു വിദ്യാർത്ഥികൾക്ക് അയച്ചു കൊടുത്തത്.
ഇവർ അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുതു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വിദ്യാർത്ഥികൾ ചെയ്ത കാര്യങ്ങൾ വ്യക്തമായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam