
അടിമാലി. പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി അസ്ലഹ അലിയാർ (17) ആണ് മരിച്ചത്. അസ്ലഹ ബസ് കയറുന്നതിനായി സ്കൂളിന് മുകളിലെ ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
നിലമ്പൂരിൽ മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവ്; ബന്ധുവായ യുവതിക്കൊപ്പം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
അടിമാലി പൊലീസ് എത്തി ഇൻക്യസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം വ്യാഴം നാല് മണിക്ക് ഷെല്യാമ്പാര മൊഹിദ്ധീൻ ജുമാ മസ്ജിദിൽ നടക്കും. അച്ഛൻ : വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാർ, അമ്മ : നസീമ, സഹോദരങ്ങൾ : ഷാഹുൽ അലിയാർ (ബിരുദ വിദ്യാർത്ഥി, എം എ കോളേജ്, കോതമംഗലം), അഹ്സന (എഫ് എം ജി എച് എസ് എസ് കൂമ്പൻപാറ), അഫ്ലഹ (എസ് എൻ വി യു പി എസ് ശെല്യാംപാറ).
അതേസമയം കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കാൻ തീരുമാനിച്ചു.. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഹർജികൾ മാർച്ച് കോടതിയിൽ എത്തിയതാണെന്നും ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.
മാര്‍ച്ച് 15-നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത തുടങ്ങിയ സംഘടനകളാൺേ ഹിജാബ് നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam