Asianet News MalayalamAsianet News Malayalam

നിലമ്പൂരിൽ മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവ്; ബന്ധുവായ യുവതിക്കൊപ്പം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിനീഷിന്റെ അച്ഛന്‍ ചന്ദ്രന്‍റെ ബന്ധുവാണ് രമ്യ. ഇരുവരുടേയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയിരുന്നതാണ്

man and his lover found hung in tree at nilambur
Author
Nilambur, First Published Jul 13, 2022, 6:31 PM IST

മലപ്പുറം: മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെയാണ് ബന്ധുവായ കാമുകിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ വീടിന് സമീപമുള്ള റബര്‍ തോട്ടതിലെ മരത്തില്‍ ഒരേ തുണിയുപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂര്‍ സ്വദേശി രമ്യ എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിനീഷിന്റെ അച്ഛന്‍ ചന്ദ്രന്‍റെ ബന്ധുവാണ് രമ്യ. ഇരുവരുടേയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയിരുന്നതാണ്. വിനീഷിന്റെ ജ്യേഷ്ഠന്റെ വിവാഹ ശേഷം ഇവരുടെ വിവാഹം നടത്താമെന്ന് രണ്ട് വീട്ടുകാരും ഉറപ്പ് നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റബ്ബര്‍ തോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്.

കോടതിയില്‍ ഹാജരാക്കാനെത്തിച്ചു; ഭക്ഷണം കഴിച്ച് കൈ കഴുകവേ പൊലീസിനെ വെട്ടിച്ച് പ്രതി കടന്നുകളഞ്ഞു

നിലമ്പൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിനീഷ് മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയതായിരുന്നു. ഇന്നലെ വൈകീട്ട് രമ്യയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഫോണ്‍ കട്ടാക്കി. ഇന്ന് ഉച്ചയോടെ രണ്ട് പേരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂലത്തൊഴിലാളിയാണ് വിനീഷ്. അച്ഛന്‍ ചന്ദ്രന്‍, അമ്മ രജനി, സഹോദരങ്ങള്‍: മനേഷ്, ബിനീഷ്.

പാലക്കാട്ട് മഹിളാ മോര്‍ച്ചാ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, യുവമോർച്ച നേതാവിനെതിരെ പരാതി

അതേസമയം പാലക്കാട് മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട്  മണ്ഡലം ട്രഷർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളിൽ മനംനൊന്തുള്ള ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ ബിജെപി - യുവമോർച്ച പ്രവർത്തകനായ പ്രജീവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകൻ സ്ഥലത്തില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios