Latest Videos

'പൊലീസ് മാമാ പെറ്റിയടിക്കല്ലേ': കൗതുകം നിറച്ച് സൂരജിന്‍റെ ഇരുചക്രവാഹനം

By Web TeamFirst Published Oct 2, 2020, 5:09 PM IST
Highlights

'മുൻഭാഗം കണ്ടാൽ തനി സ്കൂട്ടർ, പുറകുഭാഗം സൈക്കിളും. കൂടെ ഒരാൾക്കിരിക്കാനുള്ള കാരിയറും സ്ഥാപിച്ചിട്ടുണ്ട്.''

മാന്നാർ: കൊച്ച് പയ്യന്‍ ഹെല്‍മറ്റുമില്ലാതെ സ്കൂട്ടറോടിച്ച് വരുന്നോ എന്ന് ചോദിക്കാന്‍വരട്ടേ, പൊലീസുകാരെ സൂരജിന്‍റെ വണ്ടി സ്കൂട്ടറല്ല, സൈക്കിളാണ്. കായംകുളം മൂന്നാംകുറ്റി പള്ളിക്കൽ ദേവീസദനത്തിൽ ചന്ദ്രബാബു, സുജ ദമ്പതികളുടെ മകനായ പ്ലസ് ടു വിദ്യാര്‍ത്ഥി സൂരജ് നിര്‍മ്മിച്ച  ഇരുചക്രവാഹനം നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. 

വെറും 5000 രൂപ മാത്രം മുടക്കിയാണ്  പഴയസൈക്കിളിന്റെയും സ്കൂട്ടറിന്റെയും ഭാഗങ്ങൾ ചേർത്ത് സൂരജ് വൃത്യസ്ഥമായൊരു സൈക്കളില്‍ ഉണ്ടാക്കിയത്.  ലേഡിബേർഡ് സൈക്കിളിന്റെ ഹാൻഡിൽ കഴിച്ചു പുറകോട്ടുള്ള ഭാഗങ്ങൾ, ബജാജ് ചേതക് സ്കൂട്ടറിന്റെ  ഹാൻഡിലും മുൻചക്രവും എൻഫീൽഡ് ബുള്ളറ്റിന്റെ ചെയിനും കൂട്ടി യോജിപ്പിച്ചാണ് അച്ഛൻ ചന്ദ്രബാബുവിന്റെ സഹായത്തോടെ  ലോക്ഡൗൺ കാലത്ത് ഈ അപൂർവ ഇരുചക്രവാഹനം സൂരജ് നിർമിച്ചത്.

സൈക്കിളിന്റെ പെഡല്‍ തന്നെയാണ് ചവിട്ടാനായി ഉപയോഗിക്കുന്നത്. മുൻഭാഗം കണ്ടാൽ തനി സ്കൂട്ടർ, പുറകുഭാഗം സൈക്കിളും. കൂടെ ഒരാൾക്കിരിക്കാനുള്ള കാരിയറും സ്ഥാപിച്ചിട്ടുണ്ട്.  കയ്യിൽ കാശില്ലാത്ത കാലമല്ലേ ഇന്ധനത്തിനു പണം
മുടക്കാതെ പറക്കുകയാണ് ലക്ഷ്യം. കാണാനൊരു ലുക്കുമുണ്ട്- സൂരജ് പറയുന്നു.

കഴിഞ്ഞ ദിവസംഉച്ചയോടെകായംകുളം പള്ളിക്കലുളള വീട്ടിൽ നിന്നും സൂരജും സുഹൃത്ത് അഭിരാമും തങ്ങളുടെ സൈക്കിളില്‍ മാന്നാറിലെത്തി. വെറൈറ്റി സൈക്കിള്‍ കണ്ട് നാട്ടുകാർ തങ്ങളെ ഒപ്പം നിർത്തി സെൽഫിയെടുത്തും, പാനീയങ്ങൾ വാങ്ങി നൽകിയും, സോഷ്യൽ മീഡിയയിൽ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും തിരക്ക് കൂട്ടിയെന്ന് ഇടാൻ തിരക്കു കൂട്ടിയെന്ന് സൂരജ് പറയുന്നു.

ഇതിനിടയ്ക്ക് ഒരു തവണ പൊലീസും പിടികൂടി, എന്നാല്‍ പൊലീസ് വണ്ടി കണ്ട് പ്രശംസിച്ചെന്ന് സൂരജ് പറയുന്നുയ  
തിരുവല്ലാ തുകലശേരിയിലുള്ള അമ്മ വീട്ടിലേക്കു പോകുന്നതിനിടയിൽ ആണ് തിരുവല്ലയിൽ വച്ചു പൊലീസ് പിടികൂടിയത്. സൂരജിന്റെ അത്ഭുത വിദ്യ കണ്ട പൊലീസ് തോളിൽ തട്ടി അഭിനന്ദിച്ചാണ് വിട്ടത്. മാവേലിക്കര ഗവ. വി.എച്ച്എസ്‌‍സിയിലെ പ്ലസ് ടു
വിദ്യാർഥിയാണ് സുരജ്.
 

click me!