പൊള്ളലേറ്റ് ഒരു മാസത്തോളം ചികിത്സ, പിന്നാലെ ന്യൂമോണിയ ബാധിച്ചു; രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

Published : Aug 30, 2026, 12:05 PM IST
child death

Synopsis

മൂന്നാഴ്ച മുന്‍പ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് വീട്ടിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പെട്ടെന്നുണ്ടായ ന്യുമോണിയ ബാധയെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മലപ്പുറം: ഉടുപ്പില്‍ അബദ്ധത്തില്‍ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്‍റെ മകള്‍ അവനി (7) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആമയൂര്‍ എ എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അവനി.

രണ്ടു മാസം മുന്‍പാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് ദീപം തെളിക്കുന്നതിനിടെ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു കുട്ടി. മൂന്നാഴ്ച മുന്‍പ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ട് വീട്ടിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പെട്ടെന്നുണ്ടായ ന്യുമോണിയ ബാധയെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളായി മരണം സംഭവിച്ചു.ജിന്‍ഷിയാണ് മാതാവ്. അമയ് മഹാദേവ് സഹോദരനാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര സംസ്ഥാന തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ
കാട്ടുപന്നിയെ കണ്ട് പേടിച്ച് അധ്യാപകൻ കയറിയത് ഭീമൻ റബ്ബർ മരത്തിൽ, ഇറങ്ങാൻ കഴിയാതായതോടെ രക്ഷാപ്രവർത്തനം