കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം; പൊലീസ് ഉദ്യോ​ഗസ്ഥനെ സിറിഞ്ച് കൊണ്ട് കുത്തി, പരിക്ക്

Published : Aug 30, 2026, 01:05 AM IST
kozhikode mananchira police

Synopsis

അക്രമികൾ പൊലീസ് ഉദ്യോ​ഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

കോഴിക്കോട്: ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. അക്രമികൾ പൊലീസ് ഉദ്യോ​ഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഡിഎഫിന്റെ അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു; ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ വലതുകൈ അറ്റു, 17 ശസ്ത്രക്രിയകൾ; കിടപ്പിലായ ജീവനക്കാരിയെ നാട്ടിൽനിന്ന് സ്ഥലംമാറ്റി റവന്യൂവകുപ്പ്