പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 61കാരന് അഞ്ച് വർഷം തടവും 25000 രൂപ പിഴയും

Published : Aug 20, 2026, 04:40 PM IST
pocso case verdict

Synopsis

2023ൽ എടത്തല പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച 61 കാരന് അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

കൊച്ചി: പത്ത് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടത്തല പൂക്കാട്ടുമുകൾ കുഞ്ഞാട്ടുകര പതനായത്ത് വീട്ടിൽ ഷംസു(61)വിനെതിരെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. 2023ൽ എടത്തല പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി യമുന ഹാജരായി. ഇൻസ്പെക്ടർ എഎൻ ഷാജു ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓപ്പറേഷന്‍ തൂഫാന്‍: അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു, കേസുകളുടെ എണ്ണം 9280
സൈദുൽ ഇസ്‌ലാം ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയത് ബാഗുമായി, ഒളിപ്പിച്ചത് ഹെറോയിൻ, പൊലീസിനെ കണ്ട് ബാഗുപേക്ഷിച്ച് മുങ്ങി; തിരിച്ചെത്തിയപ്പോൾ പൊക്കി