
പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ (Pulikeezhu Police station) നിന്ന് പോക്‌സോ കേസ് പ്രതി(POCSO case accused) ചാടിപോയി. സജു കുര്യനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചാടിപ്പോയത്. പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് സജുവിനെ പൊലീസ് അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പ് വീട് കയറി ആക്രമിച്ച കേസിലെ പ്രതിയും പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടിരുന്നു.
ആല്‍മരം വീണപ്പോള്‍ രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു
പറവൂര്‍: കൂറ്റന്‍ ആല്‍മരം വീണപ്പോള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു. ചെറിയപല്ലം തുരുത്ത് ഈരേപാടത്ത് രാജന്‍(60)ആണ് മരിച്ചത്. ഞായറാഴ്ച കൈകുന്നേരം ബന്ധുവിനൊപ്പം തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ മേല്‍ പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോട്ടറിവില്‍പ്പനക്കാരനാണ് രാജന്‍. ചരിത്രപ്രാധാന്യമുള്ള നമ്പൂരിയച്ചന്‍ ആല്‍മരം നിലംപൊത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് രാജന്‍. ലോട്ടറി വില്‍ക്കുന്നതിനിടെ ആല്‍മരം പൊട്ടിവീണു. ആല്‍തറയില്‍ തടി തങ്ങിനിന്നതിനാല്‍ രാജന്‍ രക്ഷപ്പെട്ടു. ഈ ആല്‍ത്തറയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജനാണ് വിളക്ക് തെളിയിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam