പോക്സോ കേസ് പ്രതി പൊലീസുകാരന്റെ പല്ല് അടിച്ചൊടിച്ചു, ആക്രമണം വിലങ്ങഴിച്ചപ്പോൾ

Published : Jul 12, 2023, 02:58 PM IST
പോക്സോ കേസ് പ്രതി പൊലീസുകാരന്റെ പല്ല് അടിച്ചൊടിച്ചു, ആക്രമണം വിലങ്ങഴിച്ചപ്പോൾ

Synopsis

ഇന്നലെയാണ് അതിജീവിതയായ പെൺകുട്ടിയുടെ മൊഴി പ്രകാരം അഭിജിത്തിനെയും സുഹൃത്ത് സനീഷിനെയും പൊലീസ് പിടികൂടിയത്

ഇടുക്കി: തൊടുപുഴയിൽ പോലീസുകാരന് നേരെ പോക്സോ കേസ് പ്രതിയുടെ അക്രമം. 15 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അഭിജിത്താണ് പോലീസിനെ ആക്രമിച്ചത്. റിമാൻഡ് ചെയ്തശേഷം ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ ഭക്ഷണം കഴിക്കുന്നതിനായി  കൈവിലങ്ങ് അഴിച്ചപ്പോഴായിരുന്നു പ്രതിയുടെ ആക്രമം. മുഖത്തിനേറ്റ മർദ്ദനത്തിൽ പോലീസുകാരന്റെ പല്ലൊടിഞ്ഞു. പൊലീസുകാരനെ അടിച്ചുവീഴ്ത്തി രക്ഷപ്പെടാനായിരുനനു അഭിജിത്തിന്റെ ശ്രമം. എന്നാൽ മറ്റ് പൊലീസുകാർ അഭിജിതിനെ പിടികൂടി. പോലീസിനെ ആക്രമിച്ചതിന് അഭിജിത്തിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇന്നലെയാണ് അതിജീവിതയായ പെൺകുട്ടിയുടെ മൊഴി പ്രകാരം അഭിജിത്തിനെയും സുഹൃത്ത് സനീഷിനെയും പൊലീസ് പിടികൂടിയത്. പ്രതികളെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു