സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ചു; വനിത ഓട്ടോ ഡ്രൈവർ മരിച്ചു

Published : Jul 12, 2023, 11:08 AM ISTUpdated : Jul 12, 2023, 01:22 PM IST
സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ചു; വനിത ഓട്ടോ ഡ്രൈവർ മരിച്ചു

Synopsis

ഓട്ടോയുടെ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് നിസാര പരിക്ക് പറ്റിയതിനെ തുടർന്ന് മംഗലംഡാമിലെ ഹെൽത്ത്‌ വിഷൻ മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

പാലക്കാട്: സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയുടെ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ഓടംതോട് ഭാഗത്ത് നിന്നും സ്കൂൾ കുട്ടികളുമായി വരുകയായിരുന്ന ഓട്ടോയിൽ കരിങ്കയം പള്ളിക്ക് സമീപം വച്ച് പന്നി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് നിസാര പരിക്ക് പറ്റിയതിനെ തുടർന്ന് മംഗലംഡാമിലെ ഹെൽത്ത്‌ വിഷൻ മെഡിക്കൽ സെന്ററിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

അതിനിടെ, കണ്ണൂർ ശ്രീകണ്ഠാപുരം ചേപ്പറമ്പിൽ വാഹനപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആലോറ സ്വദേശി അശ്വന്ത് ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ ശ്രീകണ്ഠാപുരം ചേപ്പറമ്പിലാണ് അപകടം ഉണ്ടായത്. നെടുങ്ങാം ഗവ. ഹയർസെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അശ്വന്ത്.

Also Read: സിപിഐ ഇടഞ്ഞുതന്നെ; ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു