പെരുമ്പാവൂ‍ർ കോടതിയിൽ നാടകീയ രം​ഗങ്ങൾ; പോക്സോ കേസ് പ്രതി ഒന്നാം നിലയിൽ നിന്ന് ചാടി

Published : Nov 03, 2026, 06:07 PM IST
Perumbavoor Court Suicide Attempt

Synopsis

പെരുമ്പാവൂർ കോടതിയിൽ പോക്സോ കേസ് പ്രതി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. അറക്കപടി സ്വദേശി അദിനാൻ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു പ്രതി കൈവിലങ്ങുമായി താഴേക്ക് ചാടിയത്.

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച പ്രതി കോടതിയുടെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറക്കപടി സ്വദേശി അദിനാൻ ആണ് കോടതി കെട്ടിടത്തിൽ നിന്ന് ചാടിയത്. കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതി അദിനാനെ കൈവിലങ്ങിലാണ് പെരുമ്പാവൂ‍ർ‌ കോടതിയിൽ എത്തിച്ചത്. കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ പ്രതി കൈവിലങ്ങുമായി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ പൊലീസുകാർ ഓടിയെത്തി പ്രതിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. ഇയാളെ സ്കാനിങ്ങിന് വിധേയമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് അദിനാൻ. ഓഗസ്റ്റ് മാസം എട്ടാം തീയതിയാണ് പോക്സോ കേസിൽ അദിനാൻ അറസ്റ്റിലായത്. കഴിഞ്ഞ മാസം 18ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് അതിജീവിതയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.

പെൺകുട്ടിയെ വലിച്ചിഴച്ച് വീടിൻ്റെ സിറ്റൗട്ടിൽ കൊണ്ടുവന്ന പ്രതി കൈയിലുണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം നടത്തുകയായിരുന്നു. പെൺകുട്ടി ഒഴിഞ്ഞുമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. പെൺകുട്ടിയുടെ ഇരു കൈകൾക്കും പരിക്കേറ്റു. ആക്രമണം കണ്ട് പ്രതിയെ പിടിച്ചുമാറ്റാനായി എത്തിയ തൊട്ടടുത്ത വീട്ടിലെ രണ്ടു യുവാക്കൾക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരും പൊലീസും ചേ‍ർന്നാണ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് ഇന്നോവ പാഞ്ഞത് 8 കിലോമീറ്റർ, തിരുവല്ല സ്വദേശി കസ്റ്റഡിയിൽ