തിരുവല്ല സ്വദേശി ഗോകുൽ ബിനു ആണ് വാഹനം ഓടിച്ചത്. അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്

തെങ്ങണ: കോട്ടയം തെങ്ങണയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ ചേർന്നു പിടികൂടി. പായിപ്പാട് മുതൽ കണ്ണോട്ട വരെ 8 കിലോമീറ്ററാണ് ഇന്നോവ കാർ അപകടം ഉണ്ടാക്കി യാത്ര ചെയ്തത്. തിരുവല്ല സ്വദേശി ഗോകുൽ ബിനു ആണ് വാഹനം ഓടിച്ചത്. അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്. വാഹനവും ഡ്രൈവറേയും തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ കാറിന്റെ മുന്നിലെ ടയർ പൊട്ടിയതിനെ തുടർന്ന് ഡിസ്ക് റോഡിൽ ഉരഞ്ഞാണ് ഓടിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം