POCSO : ബാലവിവാഹം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്

By Web TeamFirst Published Jan 26, 2022, 6:44 AM IST
Highlights

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് പെണ്‍കുട്ടി. വരന്‍ ഇവരുടെ ബന്ധുവാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം.
 

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം(child marriage)  ചെയ്തതില്‍ വരന്റെയും (Groom) വധുവിന്റെയും (Bride)  വീട്ടുകാര്‍ക്കെതിരെ പോക്‌സോ (Pocso Case) കേസ്. ആറുമാസം ഗര്‍ഭിണിയായ (Pregnant)  17കാരിയെ ശിശു ക്ഷേമ സമിതി (സിഡബ്ല്യുസി-cwc )) യുടെ ഇടപെടലില്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെയാണ് 16ാം വയസ്സില്‍ വണ്ടൂര്‍ സ്വദേശിക്ക് വിവാഹം ചെയ്ത് കൊടുത്തത്. ബാലവിവാഹ നിരോധനം, പോക്‌സോ വകുപ്പുകള്‍ പ്രകാരം വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് പെണ്‍കുട്ടി. വരന്‍ ഇവരുടെ ബന്ധുവാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം.

ചൈല്‍ഡ് ഡെലവപ്‌മെന്റ് പ്രൊജക്ട് ഓഫിസര്‍ക്കാര്‍ ആദ്യം വിവരം ലഭിച്ചത്. ഇവര്‍ പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. കുട്ടിയുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.
 

click me!