
വടകര: കോഴിക്കോട് വടകരയിൽ റെയിൽവെ ട്രാക്കിന് സമീപം തീ പടർന്നു. മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് തീ പടർന്നത്. സമീപത്തെ അടിക്കാടുകൾ കത്തിയതാണ് ആശങ്ക പരത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ സ്റ്റേഷൻ ഓഫീസർ അരുൺ കെ യുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഏറേ പണിപ്പെട്ട് തീയണച്ചു. അഗ്നിശമന പ്രവർത്തനത്തിൽ അസി: ഗ്രേഡ് ഓഫീസർ കെ.ടി രാജീവൻ , ഫയർ& റെസ്ക്യു ഓഫീസർമാരായ അനിഷ് . ഒ, ദീപക്. കെ , റിജീഷ് കുമാർ , ജോതികുമാർ, ഹോംഗാർഡ്: രാജേഷ്.കെ എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam