പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Published : Nov 23, 2025, 09:16 PM IST
POCSO arrest

Synopsis

മാനസികമായി തകർന്ന കുട്ടി പിന്നാലെ കുട്ടി വീട്ടിലെത്തിയ ശേഷം മാതാവിനോട് വിവരം പറയുകയായിരുന്നു

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ട്യൂഷൻ അധ്യാപകന് 30 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മൊട്ടമൂട് സിഎസ്ഐ ചർച്ചിന് സമീപം താമസക്കാരനായ ഉത്തമനെ (50)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി പ്രതി കഠിനതടവ് അനുഭവിക്കണമെന്നും തുക അപര്യാപ്തമായതിനാൽ മതിയായ നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2023 ഒക്ടോബറിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതിയുടെ വീട്ടിൽ ട്യൂഷനായി എത്തിയ കുട്ടിയെ 50കാരൻ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിച്ചായിരുന്നു പീഡനം. മാനസികമായി തകർന്ന കുട്ടി പിന്നാലെ കുട്ടി വീട്ടിലെത്തിയ ശേഷം മാതാവിനോട് വിവരം പറയുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി. ആർ. പ്രമോദ് ഹാജരായി. 32 രേഖകളും ആറ് തൊണ്ടി മുതലുകളും ഹാജരാക്കി. 32 സാക്ഷികളെ വിസ്തരിച്ചു. നരുവാമ്മൂട് എസ്എച്ച്ഒ ആയിരുന്ന എം. ശ്രീകുമാർ ആയിരുന്നു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്