
മലപ്പുറം: മഹാരാഷ്ട്രയില്‍ നിന്നുള്ള പുതിയ ഇനം നെല്‍വിത്തായ നസര്‍ബാത്ത് വേങ്ങര വലിയോറ പാടത്തും കതിരിട്ടു. വലിയോറയിലെ നെല്‍ കര്‍ഷകന്‍ ചെള്ളി ബാവയാണ് നസര്‍ബാത്ത് വിളയിച്ചെടുത്തത്. മഹാരാഷ്ട്രയിലെ പരമ്പരാഗത നെല്‍വിത്ത് ഇനമായ സര്‍ബാത്തിന്റെ ഓലക്കും അരിക്കും ഇരുണ്ട വയലറ്റ് നിറമാണുള്ളത്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇതിന്റെ അരി. ഹൃദയം, നാഡീവ്യൂഹം എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും രക്ത ചംക്രമണം മെച്ചപ്പെടുത്താനും നസർബാത്ത് അരി സഹായകമാണ്. നസര്‍ബാത്തിന്റെ കുത്തരിയാണ് ഉപയോഗിക്കുന്നത്. കിലോക്ക് 800 രൂപ വരെ കിട്ടുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് നാട്ടിലെ സാധാരണ മില്ലില്‍ നിന്നും കുത്തി യെടുക്കാവുന്നതാണ്. കുത്തരിയായത് കൊണ്ടുതന്നെ പ്രമേഹ രോഗികള്‍ക്കും കഴിക്കാം എന്ന പ്രത്യേകതയും ഈ അരിക്കുണ്ട്. ഇന്ത്യയില്‍ തന്നെ വില കൂടിയ അരികളില്‍ ഉള്‍പ്പെട്ട ഇനമാണ് ഇത്. പുതിയ ഇനം നെല്‍വിത്തായതിനാല്‍ നിരവധി പേരാണ് നെല്‍വിത്ത് വിളഞ്ഞു നില്‍ക്കുന്നത് കാണാന്‍ വേങ്ങരിയിലേക്ക് എത്തുന്നത്. കൃഷി വിജയകരമാണെങ്കില്‍ വിത്ത് നല്‍കണമെന്ന് ആവശ്യവുമായി കര്‍ഷകന്‍ ബാവയുടെ അടുത്ത് എത്തുന്നവരും നിരവധിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam