കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസം​ഗം തടസ്സപ്പെടുത്തി; വൈറൽതാരത്തിന്റെ വിവാഹം പരാമർശിച്ചതിന് പിന്നാലെ നടപടി

Published : Apr 25, 2026, 05:45 PM IST
kureeppuzha sreekumar

Synopsis

ബഹളം വെച്ചവരെ സംഘാടകർ ഇടപെട്ട് പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്. അതേസമയം, സാംസ്കാരിക പരിപാടിയിൽ രാഷ്ട്രീയം പറഞ്ഞതിന് എതിർക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതാപചന്ദ്രവർമ്മ വിശദീകരിച്ചു.

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസം​ഗം തടസപ്പെടുത്തി. പത്തനംതിട്ടയിൽ നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങിനിടയിലാണ് സംഭവം. ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമ്മയും ഒപ്പം എത്തിയ ബന്ധുവുമാണ് പ്രസംഗം തടസ്സപ്പെടുത്തിയത്. വൈറൽ താരം കേരളത്തിൽ എത്തി വിവാഹം ചെയ്ത സംഭവം പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെ ആയിരുന്നു പ്രതിഷേധം. സമകാലിക ദളിത് വിഷയങ്ങളും കുരീപ്പുഴ സംസാരിച്ചിരുന്നു. ബഹളം വെച്ചവരെ സംഘാടകർ ഇടപെട്ട് പുറത്താക്കിയ ശേഷമാണ് കുരീപ്പുഴ പ്രസംഗം തുടർന്നത്. അതേസമയം, സാംസ്കാരിക പരിപാടിയിൽ രാഷ്ട്രീയം പറഞ്ഞതിന് എതിർക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതാപചന്ദ്രവർമ്മ വിശദീകരിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ വിദ്യാര്‍ത്ഥിനി സ്ഥിരം യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍, വിവാഹിതൻ, ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്തിക്ക് 62 വര്‍ഷം കഠിനതടവ്
കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍