
ആലപ്പുഴ: ആലപ്പുഴയിലെ സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍റെ അരി ഗൗഡൗണില്‍ ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികള്‍ക്ക് ദേഹസ്വാസ്ഥ്യം. സ്കൂളിലുകളിലേക്കും സപ്ലൈക്കോ ഔട്ട്ലറ്റുകളിലേക്കും കൊണ്ടുപോകാനുള്ള അരിച്ചാക്കുകള്‍ക്കിടയില്‍ വെച്ച രാസവസ്തു ശ്വസിച്ചതിനെത്തുടര്‍ന്ന് ഛര്‍ദ്ദിയും തലകറക്കുവും അനുഭവപ്പെട്ടതായി തൊളിലാളികള്‍. അലൂമിനിയം ഫോസ്ഫേറ്റാണ് ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
രാവിലെ പത്തുമണിയോടെയാണ് ഒരു ചുമട്ടുതൊഴിലാളിക്ക് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. പിന്നാലെ രണ്ടാമത്തെ തൊഴിലാളിക്കും അസ്വസ്ഥയുണ്ടായി. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ തൊഴിലാളികള്‍ ഗോഡൗണിന്‍റെ ഷട്ടര്‍ താഴ്ത്തി പണി നിര്‍ത്തിവെച്ചു. എലികളെ കൊല്ലാനും പ്രാണികളെ ഇല്ലാതാക്കാനും അരിച്ചാക്കുകള്‍ക്കിടയില്‍ വെച്ച രാസവസ്തു ശ്വസിച്ചതിനെത്തുടര്‍ന്നാണ് ഇത് സംഭവിച്ചെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇതേ പോലെ ബുദ്ധിമുട്ടുണ്ടാവുന്നതായി മറ്റ് തൊഴലിലാളികളും പറയുന്നു.
അലൂമിനിയം ഫോസ്ഫേറ്റ് എന്ന പദാര്‍ത്ഥമാണ് ഉപയോഗിക്കുന്നതെന്നാണ് റീജിയണല്‍ മാനേജര്‍ പറയുന്നത്. ഒരാഴ്ച വരെ മാത്രമേ ഇതിന്‍റെ വീര്യ ഉണ്ടാവുകയുള്ളൂ എന്നും രണ്ടാഴ്ച കഴിഞ്ഞതിനാല്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. മതിയായ പരിശോധന നടത്തി ആര്‍ക്കും ഒരു പ്രശ്നവുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ എന്ന നിലപാടിലാണ് തൊഴിലാളികള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam