വിവാഹ മോചിതയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, 47കാരനെ അറസ്റ്റ് ചെയ്ത് പൊലീസ് 

Published : Apr 06, 2025, 10:21 PM IST
വിവാഹ മോചിതയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, 47കാരനെ അറസ്റ്റ് ചെയ്ത് പൊലീസ് 

Synopsis

യുവതി വിവാഹ മോചിതയായതിനു ശേഷം സുജേഷ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.

തൃശൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അഴിക്കോട് സ്വദേശി കൂട്ടിക്കൽ വീട്ടിൽ സുജേഷി (47) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റിൽ പ്രതി താമസിച്ച് വന്നിരുന്ന എറിയാട് ഉള്ള വാടക വീട്ടിലും 2024 നവംബറിൽ ചെറായിയിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. യുവതി വിവാഹ മോചിതയായതിനു ശേഷം സുജേഷ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.

തുടർന്ന് വിവാഹം കഴിക്കാതെ ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. തുടർന്ന് യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.  കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ സലീം. കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷമീൻ, ഗോപേഷ്, അഖിൽ രാജ്, നീതി ഭാസി എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്