കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് അക്രമിക്കാന്‍ ശ്രമിച്ചു; യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്

Published : Apr 28, 2019, 08:47 AM ISTUpdated : Apr 28, 2019, 09:18 AM IST
കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് അക്രമിക്കാന്‍ ശ്രമിച്ചു; യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്

Synopsis

ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്. 

തിരുവനന്തപുരം: അക്രമിയിൽ നിന്ന്  പെണ്‍കുട്ടികളെ രക്ഷിച്ച് തിരുവനന്തപുരം സിറ്റി പൊലീസ്.  രാത്രി 11 മണിയോടെ ശ്രീകാര്യം ചെമ്പഴന്തി റോഡിലാണ് സംഭവം.  ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്. 

വാഹനം തടയുമെന്ന അവസ്ഥയിൽ യുവതികൾ ഉടൻ തന്നെ പൊലീസ് കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ടു. വിവരം ലഭിച്ച ഉടനെ തന്നെ ശ്രീകാര്യം പൊലീസ് സ്ഥലത്തേക്ക് തിരിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് സ്റ്റേഷനുകളിലെ വാഹനങ്ങളെയും പൊലീസ് കണ്ട്രോൾ റൂമിൽ നിന്ന് സംഭവ സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ യുവാവ് കാർ തടഞ്ഞു നിറുത്തി കാറിന്‍റെ  ഗ്ലാസ്സ് തകർക്കാൻ ശ്രമിച്ചു. ഭയന്ന് യുവതികൾ കാറിനുള്ളിൽ ഇരുന്ന് നിലവിളിച്ചു. 

ഇതിനിടെ സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് സംഘം രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ കാറിൽ നിന്ന് പുറത്തിറങ്ങിയ യുവതികളിൽ ഒരാൾ ബോധരാഹിതയായി വീണു.   ബൈക്കിൽ കാർ തട്ടിയത് ചോദ്യം ചെയ്യാൻ പിന്നാലെപോയെന്നാണ് യുവാവിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരമെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപ്, മാനസിക പ്രശ്നമുണ്ടായിരുന്നു'; അട്ടപ്പള്ളത്തെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
ഒന്നാം വിവാഹ വാ‍ർഷികം ആഘോഷിക്കാൻ നാട്ടിലെത്തി, ഭ‍ർത്താവിനൊപ്പം പോകവെ കെഎസ്ആ‍ർടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം