പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

Published : Sep 24, 2026, 09:53 AM IST
Cheruthuruthy Molest Case

Synopsis

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. ഒളിവില്‍ കഴിഞ്ഞിരുന്ന ചാവക്കാട് അവിയൂര്‍ സ്വദേശി ഷഹീർ ആണ് ചെറുതുരുത്തി പൊലീസിൻ്റെ പിടിയിലായത്.

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ചെറുതുരുത്തി സിഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചാവക്കാട് അവിയൂര്‍ തെക്കേക്കരയില്‍ പണിക്ക വീട്ടില്‍ ഷഹീറി (41) നെയാണ് എരുമപ്പെട്ടിയില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയത്. ഇതിനു മുമ്പും പല പീഡനക്കേസുകളിലും ഇയാള്‍ക്കെതിരെ കേസ് ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ചെറുതുരുത്തി എസ്ഐ വിന്‍സന്റ്, എഎസ്ഐമാരായ സതീഷ് കുമാര്‍, ജമാലുദ്ദീന്‍, പൊലീസ് ഉദ്യോഗസ്ഥന്മാരായ വിനീത്‌മോന്‍, ഗിരീഷ്, രതീഷ്, ടിജോ വാഴപ്പിള്ളി എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്ത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം; ബിജെപി കൗൺസിലർ സുഗതന്‍റെ സഹോദരൻ അറസ്റ്റിൽ
വനം വകുപ്പിന്റെ വീഴ്ച; ആനക്കൊമ്പ് കേസിലെ പ്രതികളുടെ റിമാന്‍ഡ് നിരസിച്ച് കോടതി; നടപടിക്രമങ്ങള്‍ പാലിച്ച് അനുമതിയോടെ വീണ്ടും അറസ്റ്റ് ചെയ്യാം