വനം വകുപ്പിന്റെ വീഴ്ച; ആനക്കൊമ്പ് കേസിലെ പ്രതികളുടെ റിമാന്‍ഡ് നിരസിച്ച് കോടതി; നടപടിക്രമങ്ങള്‍ പാലിച്ച് അനുമതിയോടെ വീണ്ടും അറസ്റ്റ് ചെയ്യാം

Published : Sep 24, 2026, 08:37 AM IST
Elephant Tusk Sale Arrest Wayanad

Synopsis

ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായവരുടെ റിമാന്‍ഡ് തടഞ്ഞ് കോടതി. അറസ്റ്റ് നടപടിക്രമങ്ങളില്‍ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ആണ് കോടതിയുടെ നടപടി.

സുല്‍ത്താന്‍ ബത്തേരി: ചെതലയം ആറാംമൈലില്‍ ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിച്ചെന്ന കേസിലെ ആറ് പ്രതികളുടെ അറസ്റ്റ് നടപടിക്രമങ്ങളില്‍ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റിലായവരുടെ റിമാന്‍ഡ് തടഞ്ഞ് കോടതി. പ്രതികളെ വിട്ടയച്ചെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ച് കോടതി അനുമതിയോടെ വനം വകുപ്പിന് വീണ്ടും ആറുപേരെയും അറസ്റ്റ് ചെയ്യാനാകും. അതേസമയം പിടിച്ചെടുത്ത ആനക്കൊമ്പുകളും വാഹനവുമടക്കമുള്ള തൊണ്ടിമുതല്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കാനും കോടതി അനുമതി നല്‍കി.

സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി - ഒന്നിലായിരുന്നു പ്രതികളെ ഹാജരാക്കിയിരുന്നത്. ഇന്നലെയാണ് ആറാംമൈലിലെ ഒരു ഹോംസ്‌റ്റേയില്‍ തമ്പടിച്ച് ആനക്കൊമ്പ് വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ആദ്യം രണ്ട് യുവാക്കളും ഇവര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം മറ്റു നാലുപേരെയും കൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആസൂത്രിതമായി കസ്റ്റഡിയിലെടുത്തത്.

വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിന്‍ ഫ്രാന്‍സിസ് (32), ചെതലയം ആറാംമൈല്‍ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44) എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം കുറിച്ച്യാട് ഉന്നതിയിലെ രാജേഷ് (38), ബാലന്‍ (56), പണയമ്പം കാട്ടുനായ്ക്ക ഉന്നതിയിലെ പിഎം ജിത്തു (27), പണയമ്പം ഉന്നതിയിലെ എന്‍ മനോജ് (35) എന്നിവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒരു കഷ്ണമടക്കം മൂന്ന് ആനക്കൊമ്പുകളാണ് ഷമിന്‍ ഫ്രാന്‍സിസ്, അഭിലാഷ് എന്നിവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇരുവരും ഉപയോഗിച്ചെന്ന് പറയുന്ന കാറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെയും ഇവരുടെ ബന്ധുക്കളെയും അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ യഥാവിധി ബോധ്യപ്പെടുത്തിയില്ല എന്നതാണ് കോടതി കണ്ടെത്തിയ വീഴ്ച.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാണാതായിട്ട് 45 ദിവസം, ശിവസൂര്യയുടെ തിരോധാനത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നാട്ടുകാർ, ആദ്യ യോഗം ഇന്ന്
കാക്കനാട് യുവതിയെ തീകൊളുത്തിയ സംഭവം;ഭാര്യ അകലുന്നുവെന്ന സംശയത്തിൽ നടത്തിയ ആക്രമണമെന്ന് ഭർത്താവ്