മന്നം ക്ലബിൽ ചീട്ട് കളിച്ചവരെ പൊലീസ് പിടികൂടി; അഞ്ച് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

By Web TeamFirst Published Apr 3, 2019, 10:22 AM IST
Highlights

ക്ലബ്ബിൽ സ്ഥിരമായി പണം വച്ച് ചീട്ട് കളിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിനെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മന്നം ക്ലബിൽ പണം വച്ച് ചീട്ട് കളിച്ച 35 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും 480000 രൂപയും പിടിച്ചെടുത്തു. ക്ലബ്ബിൽ സ്ഥിരമായി പണം വച്ച് ചീട്ട് കളിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. 

ഇതിനെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. കന്‍റോൺമെന്‍റ് സിഐയുടെ നേതൃത്വത്തിൽ രാത്രി 9 മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.

click me!