അരുവിക്കരയിൽ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

Published : Aug 26, 2026, 06:05 PM IST
Aruvikkara Old Man Attacked

Synopsis

അരുവിക്കരയിൽ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. അരുവിക്കര ചെറിയകൊണ്ണി സ്വദേശി ഷിജു ആണ് പിടിയിലായത്. ശശിധരൻ നാടാർക്ക് ആണ് വെട്ടേറ്റത്.

​തിരുവനന്തപുരം: അരുവിക്കരയിൽ വയോധികനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. അരുവിക്കര ചെറിയകൊണ്ണി ഇറയംകോട് വടക്കേക്കോണത്ത് വീട്ടിൽ ഷിജു (36) ആണ് അറസ്റ്റിലായത്. ഇറയംകോട് വടക്കേക്കോണം ഭാഗത്ത് വെച്ച് ശശിധരൻ നാടാരെയാണ് ഷിജു മാരകായുധമായ വാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.

​നെടുമങ്ങാട് ഡിവൈഎസ്പി ബിനുകുമാർ ടിയുടെ നിർദേശാനുസരണം അരുവിക്കര സർക്കിൾ ഇൻസ്പെക്ടർ എസ് സന്തോഷ് കുമാർ, അരുവിക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എഎസ്‌ഐ ജയരാജ്, സബ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, അനിൽ കുമാർ, സുനിൽ കുമാർ, ബൈജു, സിപിഒമാരായ ലിയോ ജെ രാജ്, ഷബിൻഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയായ ഷിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പയ്യന്നൂർ ധനരാജ് വധക്കേസിൽ അന്തിമ വാദം പൂർത്തിയായി; നവംബർ 25ന് കോടതി വിധി പറയും, 20 ആർഎസ്എസ്-ബിജെപി പ്രവർത്തകർ പ്രതികൾ
സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ ഉപദ്രവിച്ചു, തടയാനെത്തിയ ആളിനും മര്‍ദനം; യുവാവ് അറസ്റ്റിൽ