മൂന്ന് വർഷം മുമ്പ് വീട്ടിലിരുന്ന എൻജിനാണ്; ഇപ്പോഴിതാ മറ്റൊരാളുടെ വീട്ടിൽ, അതവിടെ എത്തിച്ചയാളെ പൊക്കി പൊലീസ്

Published : Mar 26, 2024, 10:06 PM IST
മൂന്ന് വർഷം മുമ്പ് വീട്ടിലിരുന്ന എൻജിനാണ്; ഇപ്പോഴിതാ മറ്റൊരാളുടെ വീട്ടിൽ, അതവിടെ എത്തിച്ചയാളെ പൊക്കി പൊലീസ്

Synopsis

മത്സ്യബന്ധന എൻജിൻ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു

ഹരിപ്പാട്: മത്സ്യബന്ധന എൻജിൻ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. ആറാട്ടുപുഴ രാമഞ്ചേരി ആശാരിശ്ശേരിൽ അനീഷ് (കിച്ചു 28 ) ആണ് പിടിയിലായത്.  മത്സൃ ബന്ധന തൊഴിലാളിയായ  ആറാട്ടുപുഴ വലിയഴിയിക്കൽ ചന്ദ്ര വിലാസത്തിൽ ജ്യോതിഷ്കുമാറിൻ്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന എൻജിനായിരുന്നു കാണാതായത്.
 
45,000 ത്തോളം രുപ വിലവരുന്ന എൻജിൻ 2021 ഓഗസ്റ്റ് മാസത്തിലാണ് മോഷണം പോയത്. എൻജിൻ കണ്ടെടുക്കുന്നതിനായുള്ള ജ്യോതിഷ് കുമാറിന്റെ പരിശ്രമത്തിന് കഴിഞ്ഞയാഴ്ചയാണ് ഫലം കണ്ടത്. മോഷ്ടാവ് വിറ്റ എൻജിൻ ജ്യോതിഷ് കുമാർ തന്നെ മറ്റൊരാളുടെ വീട്ടിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.  തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വട്ടച്ചാൽ ഭാഗത്ത് നിന്നും പിടികൂടിയത്.

ത്യക്കുന്നപ്പുഴസ്റ്റേഷൻ പരിധിയിൽ നടന്ന മറ്റ് എൻജിൻ മോഷണങ്ങളിൽ പ്രതിയുടെ പങ്കിനെപ്പറ്റി അന്വേഷിക്കുന്നതിനായി  കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. കായംകുളം ഡി വൈ എസ് പി അജയ് നാഥിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ ശിവപ്രകാശ്  ടിഎസ്, എസ് ഐ മാരായ സുധീർ ടി കെ, ബൈജു, എ എസ് ഐ ശിവദാസമേനോൻ, എസ് സി പി ഒ മാരായ ശ്യാം , സജീഷ്, സി പി ഒ മാരായ പ്രജു, രാജേഷ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സ്കൂട്ടറിന്റെ നമ്പർ തപ്പി പോയി, സംശയം ശരിയായിരുന്നു, വീട് പണിയുന്നവർക്ക് ആശ്വാസമായി വ്യത്യസ്തനാം കള്ളൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ