ചേലക്കരയിൽ കാട്ടുപന്നി ആക്രമണം; ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു

Published : Mar 26, 2024, 09:03 PM IST
ചേലക്കരയിൽ കാട്ടുപന്നി ആക്രമണം; ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു

Synopsis

മേപ്പാടത്തുനിന്ന് ആലായ്കുളമ്പ് പോകുന്ന വഴിയിൽ, ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. 

തൃശൂർ: ചേലക്കരയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റു. ചേലക്കര മേപ്പാടം ആലായ്കുളമ്പ് നിവാസികളായ സാലി സണ്ണി - ദിൽജൂ സണ്ണി എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. മേപ്പാടത്തുനിന്ന് ആലായ്കുളമ്പ് പോകുന്ന വഴിയിൽ, ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ഇരുവരും ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം