ബൈക്ക് മോഷണം, കറങ്ങിനടന്ന് മാല പൊട്ടിക്കൽ, വലവീശിയും കിട്ടിയില്ല, ഇടയ്ക്ക് കക്ഷി 'പൊലീസ്' ആയി, പിടിവീണു

Published : Jul 08, 2023, 08:12 PM IST
ബൈക്ക് മോഷണം, കറങ്ങിനടന്ന് മാല പൊട്ടിക്കൽ, വലവീശിയും കിട്ടിയില്ല, ഇടയ്ക്ക് കക്ഷി 'പൊലീസ്' ആയി, പിടിവീണു

Synopsis

മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആക്രമിച്ച് മാല മോഷണം നടത്തുന്ന പ്രതി പിടിയിൽ

ആലപ്പുഴ: വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പെടെ നിരവധി കേസിൽ പ്രതിയുമായ തൃപ്പൂണിത്തുറ എരൂർ കേച്ചേരി വീട്ടിൽ സുജിത്ത് (42) ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച വൈകുന്നേരം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപത്തായി പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞു വഴിയോര കച്ചവടക്കാരായ അന്യസംസ്ഥാന സ്വദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുമ്പോഴായിരുന്നു ഇയാള്‍ പിടിയിലായത്.

കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പടെ നിരവധി കേസിൽ പ്രതിയുമാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ജൂലൈ മാസം ജയിൽ മോചിതനായ പ്രതി ബൈക്ക് മോഷ്ടിച്ച് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിലും, ഏറ്റുമാനൂരും സ്ത്രീകളുടെ മാല പൊട്ടിച്ചതായും സമ്മതിച്ചു.

കേരളത്തിൽ നിന്നും മോഷ്ടിച്ചു കൊണ്ടുചെല്ലുന്ന വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയായ കന്യാകുമാരി സ്വദേശി ഹരീന്ദ്ര ഇർവിനെ കള്ളനോട്ട്, തോക്ക്, സ്ഫോടക വസ്തുക്കൾ അടക്കം നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. കോട്ടയം ജില്ലയിലെ പോലീസ് സുജിത്തിനെ പിടികൂടാൻ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ചെങ്ങന്നൂർ പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് നിലവിൽ കേസുള്ള കോട്ടയം പൊലീസിന് സുജിത്തിനെ കൈമാറി. 

Read more:  തർക്കത്തിനൊടുവിൽ യാത്രക്കാരിയെ ഓട്ടോ ഡ്രൈവർ റോഡിലൂടെ വലിച്ചിഴച്ചത് 200 മീറ്റർ, ഞെട്ടിക്കുന്ന വീഡിയോ

അതേസമയം, ട്രെയിനുകളിൽ കയറി സ്ഥിരമായി മോഷണം നടത്തുന്നയാൾ ഷൊർണൂർ റയിൽവെ പൊലീസിന്‍റെ പിടിയിലായി. തൃശൂർ സ്വദേശിയായ പ്രതി വേണുഗോപാലിനെ പിടികൂടിയത് ട്രെയിൻ യാത്രക്കാരിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ്. തൃശൂർ തൈക്കാട്ടുശ്ശേരിയിലാണ് 53 വയസുകാരൻ വേണുഗോപാലിന്‍റെ വീട്. അധികവും ട്രെയിൻ യാത്രകളിലാകും വേണുഗോപാൽ. 

എന്നാല്‍ മോഷണം ഉന്നമിട്ടുള്ളതാണ് ഈ യാത്രകളെന്ന് ഇപ്പോഴാണ് വ്യക്തമാവുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയും വൃദ്ധരെയുമാണ് വേണുഗോപാല്‍ ലക്ഷ്യമിട്ടിരുന്നത്. 12 ഓളം മോഷണ കേസിലെയും വഞ്ചന കേസിലെയും പ്രധാന പ്രതിയാണ് ഇയാൾ. ഇപ്പോൾ പിടിയിലായത് നെല്ലായ ഹെൽത്ത് സെൻററിലെ നഴ്സിൻ്റെ പരാതിയിലാണ്. കഴിഞ്ഞ മെയ് 29ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നഴ്സ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്ന സമയത്താണ് 20000 രൂപ വിലയുള്ള പുതിയ ഫോൺ ഇയാൾ കവർന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്