ഒന്നരലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്നുമായി യുവാവ് പിടിയിൽ

Published : Jul 15, 2021, 07:08 AM IST
ഒന്നരലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്നുമായി യുവാവ് പിടിയിൽ

Synopsis

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഹരിമരുന്ന് കലർന്ന പൗഡർ വിൽപ്പന നടത്തുന്നയാളാണ് ഇഷാനെന്ന് പോലീസ് പറഞ്ഞു. 

മഞ്ചേരി: ഒന്നരലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കൽ വീട്ടിൽ ജെസിൻ ഇഷാർ (21)നെയാണ് മഞ്ചേരി സി ഐ. സി അലവിയും സംഘവും അറസ്റ്റ് ചെയ്തത്. എം ഡി എം എ എന്ന മാരക ലഹരിമരുന്നിന്റെ 40 ഗ്രാം പാക്കറ്റ് സഹിതമാണ് യുവാവ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഹരിമരുന്ന് കലർന്ന പൗഡർ വിൽപ്പന നടത്തുന്നയാളാണ് ഇഷാനെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ മഞ്ചേരി ഐ ജി ബി ടി ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു
മുടങ്ങിയ ഇൻഷുറൻസ് പോളിസി പുതുക്കാൻ വിളി വന്നാൽ ശ്രദ്ധിക്കണേ, തലസ്ഥാനത്തെ അധ്യാപകന് നഷ്ടമായത് ഒരുലക്ഷം