ടാങ്കർ ലോറിയിൽ യുവാക്കൾ, പൊലീസ് കൈ കാണിച്ചതോടെ ചീറിപ്പാഞ്ഞു, 30 കിലോമീറ്റർ പിന്തുടർന്ന് പിടികൂടിയത് കക്കൂസ് മാലിന്യം

Published : Oct 03, 2025, 12:38 AM IST
held for dumping waste malappuram

Synopsis

തുഞ്ചന്‍പറമ്പിലെ വിദ്യാരംഭത്തോടനുബന്ധിച്ച് പച്ചാട്ടിരിയില്‍ ഗതാഗത നിയന്ത്രണ ഡ്യട്ടിയിലുണ്ടായിരുന്ന പൊലീസ് സംശയം തോന്നി ടാങ്കര്‍ ലോറിക്ക് കൈ കാണിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം

തിരൂർ: മലപ്പുറം തിരൂരില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചവരെ 30 കിലോമീറ്ററിലേറെ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തുഞ്ചന്‍പറമ്പിലെ വിദ്യാരംഭത്തോടനുബന്ധിച്ച് പച്ചാട്ടിരിയില്‍ ഗതാഗത നിയന്ത്രണ ഡ്യട്ടിയിലുണ്ടായിരുന്ന പൊലീസ് സംശയം തോന്നി ടാങ്കര്‍ ലോറിക്ക് കൈ കാണിച്ചതോടെയാണ് തുടക്കം. പുലര്‍ച്ചെ നാല് മണിയോടെയാണ് ലോറി പറവണ്ണ റോഡിലൂടെ തിരൂര്‍ ഭാഗത്തേക്ക് വന്നത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി എസ്.ഐ നിര്‍മ്മല്‍ കൈ കാണിച്ചെങ്കിലും ലോറി നിര്‍ത്തിയില്ല. ഒപ്പം വെട്ടിച്ച് അതിവേഗം മുന്നോട്ട് പായുകയും ചെയ്തു.

മാലിന്യം തള്ളാൻ സ്ഥലം തേടി കറങ്ങുന്നതിനിടെ പൊലീസിന്റെ മുന്നിൽ ചാടി യുവാക്കൾ

ഇതോടെ പൊലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ കക്കൂസ് മാലിന്യമാണെന്നും തിരൂരില്‍ തള്ളാൻ കൊണ്ടുവന്നതാണെന്നും വ്യക്തമായത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന ചാപ്പനങ്ങാടി സ്വദേശി ഡ്രൈവര്‍ മുഹമ്മദ് റാഫി, അങ്ങാടിപ്പുറം വഴിപ്പാറ സ്വദേശി ഫൗസാന്‍, കടുങ്ങപുരം ജംഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ നമ്പര്‍ ആയിരുന്നു ടാങ്കറില്‍ ഉണ്ടായിരുന്നത്. മാലിന്യം തള്ളാനുള്ള പൈപ്പ് ഉള്‍പ്പടെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചിട്ടുണ്ടായിരുന്നു. മാലിന്യം തള്ളാൻ അനുയോജ്യമായ സ്ഥലം തേടി ചുറ്റുന്നതിനിടെയാണ് സംഘം ടാങ്കറുമായി പൊലീസിന് മുന്നില്‍ പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ