അടൂരിൽ ദളിത് യുവാവിന്റെ ജനനേന്ദ്രിയം തകർത്ത പൊലീസ് മർദ്ദനം, കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

Published : Sep 26, 2026, 10:51 AM IST
adoor youth attack

Synopsis

ദളിത് യുവാവിന്റെ ജനനേന്ദ്രിയം അടക്കം തകർത്ത പൊലീസ് മർദ്ദനത്തേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു.

അടൂർ: അടൂരിൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എസ്ഐ അടക്കം രണ്ടുപേരെക്കൂടി സസ്പെൻഡ് ചെയ്തു. നിലവിൽ കാസർഗോഡ് ബേക്കൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ കെ. പി ശരത്, പൊലീസ് ഡ്രൈവർ ജെ. കെ ഫൈസൽ എന്നിവർക്കെതിരെയാണ് നടപടി. മുൻപ് ഇവർ ശാസ്താംകോട്ട സ്റ്റേഷനിൽ ആയിരുന്നു ജോലി ചെയ്തത്. ആദ്യഘട്ട നടപടിയുടെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരെ മുൻപ് സസ്പെൻഡ്‌ ചെയ്തിരുന്നു. ശാസ്താംകോട്ട സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ ആയിരുന്നു ആരോപണവിധേയർ. ദളിത് യുവാവിന്റെ ജനനേന്ദ്രിയം അടക്കം തകർത്ത പൊലീസ് മർദ്ദനത്തേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട മുൻ മന്ത്രി പി പ്രസാദ് നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പോലീസ് സംഘം 23 കാരനെ കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ജനനേന്ദ്രിയം തകർത്തായിരുന്നു പൊലീസ് മർദ്ദനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൈക്കോടതി വളപ്പിൽ ഫോട്ടോ, വീഡിയോ പകർത്താനും ലൈവ് സ്ട്രീമിങ്ങിനും നിയന്ത്രണം; അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ബാധകം
ഒരിക്കൽ തോൽപ്പിച്ചു, ഇത്തവണ കാൻസറിനെ നേരിടാൻ ആര്യയ്ക്ക് കൈത്താങ്ങാവണം, സഹായം തേടി 12കാരി