
പുനലൂർ: കൊല്ലം പുനലൂരിലെ മോർഫിംഗ് പരാതിയിൽ പോളിടെക്നിക് കോളേജ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റാരോപിതനായ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പരിശോധിക്കും. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രം മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്നണ് പരാതി. ചിത്രങ്ങൾ വിറ്റ് പണം നേടിയെന്നും ആരോപണമുണ്ട്. അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി അച്യുതിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അച്യുതിനെതിരെ സഹപാഠികൾ തന്നെയാണ് പ്രിൻസിപ്പലിന് പരാതി നൽകിയത്. പ്രിൻസിപ്പൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്, ആരോപണവിധേയനായ വിദ്യാർത്ഥി ഈ കാര്യങ്ങൾ സമ്മതിച്ചു എന്നാണ്. വിദ്യാർത്ഥിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ടെലഗ്രാം ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് വിദ്യാർത്ഥിനി പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam