മദ്യപിച്ച് വാഹനമോടിച്ച കൊവിഡ് കെയര്‍സെല്ലിലെ എഎസ്ഐയെ നാട്ടുകാര്‍ തടഞ്ഞു വെച്ചു; പൊലീസ് കേസെടുത്തു

Published : May 13, 2020, 11:32 PM IST
മദ്യപിച്ച് വാഹനമോടിച്ച കൊവിഡ് കെയര്‍സെല്ലിലെ എഎസ്ഐയെ നാട്ടുകാര്‍ തടഞ്ഞു വെച്ചു; പൊലീസ്  കേസെടുത്തു

Synopsis

നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ എഎസ്ഐ മദ്യപിച്ചതായി പറയുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

കല്‍പ്പറ്റ: മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയില്‍ കൊവിഡ് സെല്ലിലെ പൊലീസുകാരനെതിരെ കേസ്. വയനാട് കൊവിഡ് കെയര്‍ സെല്ലിലെ എഎസ്ഐ മോഹനനെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്. നാട്ടുകാരാണ് എഎസ്ഐയുടെ വാഹനം തടഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തിയത്. 

അതേ സമയം നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ ഇയാള്‍ മദ്യപിച്ചതായി പറയുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രക്ത പരിശോധന ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു