തോട്ടട ഐടിഐ സംഘർഷം; നട്ടെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിയടക്കം പ്രതി, വധശ്രമത്തിന് കേസ്

Published : Dec 13, 2024, 06:48 AM IST
തോട്ടട ഐടിഐ സംഘർഷം; നട്ടെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിയടക്കം പ്രതി, വധശ്രമത്തിന് കേസ്

Synopsis

എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎഎസ്‍യു  പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. 

കണ്ണൂർ: കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തിൽ കെഎസ്‌യു- എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. എസ്എഫ്ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനാണ് ഒന്നാം പ്രതി. കഴിഞ്ഞ ദിവസം തോട്ടട ഐടിഐയിൽ നടന്ന കയ്യാങ്കളിയിൽ  കെഎസ് യു യൂണിറ്റ് പ്രസിഡന്റ് റിബിനെയാണ് എസ്എഫ് പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചത്.

നട്ടെല്ലിന് പരിക്കേറ്റ റിബിനിപ്പോൾ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സംഘം ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദിച്ചുവെന്നാണ് കേസ്.റിബിന്‍റെ പരാതിയിന്മേലാണ് കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചുവെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. അതേ സമയം എസ്എഫ്ഐ പ്രവർത്തകനായ ആഷിക് നൽകിയ പരാതിയിന്മേൽ അഞ്ച് കെഎഎസ്‍യു  പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. 

എഫ്ഐആറിൽ ഒന്നാം പ്രതി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുിഹമ്മദ് റിബിനാണ്. പരാതിക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ അനിശ്ചിത കാലത്തേക്ക് ക്യാംപസ് അടച്ചിട്ടിരിക്കുകയാണ്. ഇന്ന് എല്ലാ പാര്‍ട്ടികളുടെയും യോഗം പൊലീസ് വിളിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

Read More : അയർലന്‍റിലും യുകെയിലും ജോലി, വമ്പൻ ശമ്പളം! എല്ലാം വിശ്വസിച്ചവരെ പറ്റിച്ച് മുകേഷ് തട്ടിയത് 1 കോടി! അറസ്റ്റിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുണ്ടറക്കാര്‍ക്ക് ആവേശ സമ്മാനം, ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി താലൂക്ക് ആശുപത്രിയില്‍ 76.13 കോടിയുടെ ബഹുനില മന്ദിരം
പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്നും 'പ്രേതം, പ്രേതം' നിലവിളിച്ച് ഒരു കൂട്ടമാളുകൾ പുറത്തേക്കോടി; ഇത് ഞെട്ടിക്കൽ സമരമെന്ന് സമിതി