ട്യൂഷന്‍ സെന്‍ററിന്‍റെ ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി നഗ്​നതാ പ്രദർശനം; അജ്ഞാതനെതിരെ പരാതി

Published : Aug 06, 2021, 08:59 PM IST
ട്യൂഷന്‍ സെന്‍ററിന്‍റെ ഓൺലൈൻ ക്ലാസിൽ  നുഴഞ്ഞുകയറി നഗ്​നതാ പ്രദർശനം; അജ്ഞാതനെതിരെ  പരാതി

Synopsis

ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനർശനം നടത്തുകയുമായിരുന്നു. 

കോഴിക്കോട്​: സ്​കൂളി​ന്‍റെയും ട്യൂഷൻ സെന്‍ററിന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ നഗ്​നതാ പ്രദർശനം.  സംഭവത്തില്‍ പൊലീസ്  കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്​കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺ​ലൈൻ ക്ലാസിലാണ്​ അജ്ഞാതന്‍ നുഴഞ്ഞുകയറിയത്.

കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്. ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്​കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ്​ രജിസ്റ്റർ ​ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒന്ന് വെയിറ്റ് ചെയ്യണേ ചേട്ടാ! സദ്യയുമുണ്ട് കാറിൽ കയറി വേഗം പറന്ന് നവവധു, പുറത്ത് കാത്ത് നിന്ന് നവവരൻ; വിവാഹദിനത്തിൽ വോട്ട്
വീണുകിട്ടയതിന് സ്വർണത്തേക്കാൾ മൂല്യം, എന്നിട്ടും ചുമട്ടുതൊഴിലാളിയായ ബിബിന്റെ മനസ് പതറിയില്ല, 1.5 ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമക്ക് തിരികെ നൽകി