പഞ്ചായത്ത് അധ്യക്ഷയെ അപമാനിച്ചെന്ന പരാതി; തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ കേസ്

By Web TeamFirst Published Jul 15, 2022, 7:08 PM IST
Highlights

പഞ്ചായത്ത് പ്രസിഡന്‍റ് രാജലക്ഷ്മിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വെള്ളനാട് ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനവേദിയിലെ കയ്യാങ്കളിയെ തുടർന്നാണ് പരാതി.

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് അധ്യക്ഷയെ അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ (Vellanad Sasi) പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് രാജലക്ഷ്മിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

വെള്ളനാട് ആശുപത്രിയിലെ ലിഫ്റ്റ് ഉദ്ഘാടനവേദിയിലെ കയ്യാങ്കളിയെ തുടർന്നാണ് പരാതി. പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെങ്കിലും വേദിയിലെത്തിയ ശശി പഞ്ചായത്ത് പ്രസിഡന്റിനെതിരെ സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് ഉപാധ്യക്ഷൻ വെള്ളനാട് ശ്രീകണ്ഠൻ ഇത് ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ അടിപിടിയുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജലക്ഷ്മി ആര്യനാട് പൊലീസിന് പരാതി നൽകിയത്. ഇതിനും മുമ്പും വെള്ളനാട് ശശിയും സഹോദരൻ വെള്ളനാട് ശ്രീകണ്ഠനും പൊതുവേദിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്.

Also Read: സമ്മതം ചോദിച്ചില്ല; ഫ്ലക്സ് ബോർഡിൽ നിന്ന് സ്വന്തം ചിത്രം വലിച്ചുകീറി വെള്ളനാട് ശശി

തന്‍റെ അനുവാദമില്ലാതെ ഫ്ലക്സിൽ പേരും ചിത്രം വച്ചു എന്നാരോപിച്ച് വെള്ളനാട് പഞ്ചായത്ത് സ്ഥാപിച്ച ഫ്ലക്സ് വെള്ളനാട് ശശി കീറിയത് നേരത്തെ വാര്‍ത്തയായിരുന്നു.  കഴിഞ്പഞ ജനുവരിയിലായിരുന്നു സംഭവം. പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ നിന്നാണ് ശശി സ്വന്തം ചിത്രം വെട്ടിയെടുത്തത്. തന്റെ അനുവാദം ഇല്ലാതെ പരിപാടിയുടെ നോട്ടീസിൽ പേര് വച്ചതും ഫ്ലക്സ് ബോർഡിൽ ചിത്രം നൽകിയതും ശശിയെ പ്രകോപിതനാക്കിയിരുന്നു. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജങ്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടിയെടുത്തത്. 

click me!