
ആലപ്പുഴ: ആലപ്പുഴയില്‍(Alappuzha) പൊലീസുകാരന്‍റെ ഭാര്യയോട് സബ് ഇന്‍സ്പെക്ടര്‍ (Sub inspector) അപമര്യാദയായി പെരുമാറിയെന്ന് പരാതി. പൊലീസുകാരന്‍(Police) ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ക്വാര്‍ട്ടേഴ്സില്‍ എത്തിയ എസ് ഐ പൊലീസുകാരന്‍റെ ഭാര്യയോട് അപമര്യാദയായി(misbehave) പെരുമാറിയെന്നാണ് പരാതി. സംഭവത്തില്‍ ആലപ്പുഴ ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ സന്തോഷിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് എസ്ഐക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഈ മാസം 18ന് രാത്രി ആണ് സംഭവം നടന്നത്. രാത്രി 8.30ന് ആണ് എസ് ഐ പൊലീസുകാരനെ അന്വേഷിച്ച് അദ്ദേഹത്തിന്‍റെ ക്വാര്‍ട്ടേഴിലെത്തിയത്. പൊലീസ് ആസ്ഥാനത്തു നിന്നും വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതറിഞ്ഞിട്ടും എസ്ഐ പൊലീസുകാരന്‍റെ വീട്ടിലെത്തുകയായിരുന്നു.
Read More: നഴ്സ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പിന്തുടര്‍ന്ന് അജ്ഞാതന്‍റെ ആക്രമണം, ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി
കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്ന പൊലീസുകാരന്‍റെ ഭാര്യയോട് ഒരു കാര്യംപറയാനുണ്ടെന്ന് പറഞ്ഞ് എസ്ഐ അകത്തേക്ക് കയറി. ഇതിന് ശേഷമാണ് അതിക്രമം നടത്തിയത്. അപമര്യാദയായി സംസാരിച്ച എസ്ഐ ബലപ്രയോഗത്തിന് ശ്രമിച്ചെന്നും പൊലീസുകാരന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്തതോടെ പ്രതിയായ എസ്ഐ ഒളിവില്‍ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Read More: മലപ്പുറത്ത് പതിനേഴുകാരി പീഡനത്തിനിരയായി പ്രസവിച്ച സംഭവം; അന്വേഷണം കൂടുതൽ പേരിലേക്ക്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam