കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസ്, ഒരു സ്റ്റോപ്പിലിറങ്ങിയ സ്ത്രീ പൊലീസിന് ഫോൺ വിളിച്ചു; ബസ് ഡ്രൈവറെ ക‍ഞ്ചാവുമായി പൊക്കി

Published : Oct 02, 2025, 07:50 PM IST
Driver arrested with ganja

Synopsis

ഈ ബസ്സില്‍ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയാണ് സ്‌റ്റോപ്പില്‍ ഇറങ്ങിയ ശേഷം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് കുന്ദമംഗലത്ത് വെച്ച് പ്രതിയെ പൊക്കി.

കോഴിക്കോട്: കുന്ദമംഗലത്ത് സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്നും കഞ്ചാവ് പിടികൂടി. കോഴിക്കോട്-തിരുവമ്പാടി റൂട്ടില്‍ ഓടുന്ന ചൈത്രം ബസ് ഡ്രൈവര്‍ ഷമില്‍ ലാലില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഈ ബസ്സില്‍ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയാണ് സ്‌റ്റോപ്പില്‍ ഇറങ്ങിയ ശേഷം ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് കുന്ദമംഗലത്ത് വെച്ച് നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്നും ഏകദേശം 2 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു.

പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കുന്ദമംഗലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏതാനും ബസ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ച് അപകടം വരുത്തുന്ന രീതിയിലാണ് വാഹനം ഓടിക്കുന്നതെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നുതായി നാട്ടുകാര്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം