മൂന്നുലക്ഷം രൂപയുടെ ഹെറോയിനുമായി മധ്യവയസ്കന്‍ പിടിയില്‍

Published : Apr 12, 2019, 11:09 AM ISTUpdated : Apr 12, 2019, 11:11 AM IST
മൂന്നുലക്ഷം രൂപയുടെ ഹെറോയിനുമായി മധ്യവയസ്കന്‍ പിടിയില്‍

Synopsis

നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതിയായ സലീമിനെ സുല്‍ത്താന്‍ ബത്തേരിയിലെ പൂതിക്കാട് നിന്നുമാണ് പിടികൂടിയത്.   

കല്‍പ്പറ്റ: മൂന്ന് ലക്ഷം രൂപയുടെ ഹെറോയിനുമായി ബത്തേരിയില്‍ മധ്യവയസ്കന്‍ പിടിയില്‍.  കോഴിക്കോട് ചക്കുംകടവ് സ്വദേശി സലീം (44) ആണ് പിടിയിലായത്. നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതിയായ സലീമിനെ സുല്‍ത്താന്‍ ബത്തേരിയിലെ പൂതിക്കാട് നിന്നുമാണ് പിടികൂടിയത്. 

എക്‌സൈസ് ഇന്‍ലിജന്‍സും ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. തെരഞ്ഞെടുപ്പ് അടുത്തതോടെ അതിര്‍ത്തി വഴി മദ്യമടക്കമുള്ള ലഹരി പദാര്‍ഥങ്ങളുടെ കടത്ത് തടയാന്‍ വയനാട്ടില്‍ വിവിധയിടങ്ങളില്‍ പോലീസ്-എക്‌സൈസ് സംയുക്ത പരിശോധനയും നടക്കുന്നുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലപ്പുഴയിലെ പക്ഷിപ്പനി; 19881 പക്ഷികളെ കൊന്നൊടുക്കും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം
കൊച്ചി മേയർ പ്രഖ്യാപനം, കോൺഗ്രസിൽ പൊട്ടിത്തെറി, വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് ദീപ്തി വിഭാഗം, കെപിസിസി അധ്യക്ഷന് പരാതി നൽകി ദീപ്തി