അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് രണ്ടു മലയാളി വിദ്യാര്‍ഥികള്‍

Published : Apr 11, 2019, 11:42 PM IST
അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് രണ്ടു മലയാളി വിദ്യാര്‍ഥികള്‍

Synopsis

ഞായറാഴ്ച ബംഗളുരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ദേശീയ റോബോട്ടിക് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കോഴിക്കോട് പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന  ഈ വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് യോഗ്യത നേടിയത്

കോഴിക്കോട്: അമേരിക്കയിലെ ലോറന്‍സ് ടെക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക്  രണ്ടു മലയാളി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം മക്കരപറമ്പ് അബ്ദുള്‍ അസീസിന്റെയും നസീമയുടെയും മകന്‍ മുഹമ്മദ് യഹ്യ, പട്ടാമ്പി കൊണ്ടുര്‍ക്കാരത്തൊടി അബൂബക്കര്‍ സിദ്ധിഖിന്റെയും സജിനയുടെയും മകന്‍ നാഹിദ് എന്നിവരാണ് അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഞായറാഴ്ച ബംഗളുരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ദേശീയ റോബോട്ടിക് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കോഴിക്കോട് പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന  ഈ വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര റോബോട്ടിക് മല്‍സരത്തിലേക്ക് യോഗ്യത നേടിയത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നുറോളം കുട്ടികളാണ് റോബോട്ട് നിര്‍മാണവും പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടു നടന്ന ദേശീയതല മല്‍സരത്തില്‍ മാറ്റുരച്ചത്. കാലിക്കറ്റ് സ്മാര്‍ട്ട് റോബോട്ടിക്‌സിനെ പ്രതിനിധീകരിച്ചാണ് ഇവര്‍ ദേശീതതല മല്‍സരത്തില്‍ പങ്കെടുത്തിരുന്നത്.അടുത്തമാസമാണ് അമേരിക്കയില്‍ അന്താരാഷ്ട്ര റോബോട്ടിക് മല്‍സരം നടക്കുക. ഇതിനുള്ള ക്ഷണം കാത്തിരിക്കുകയാണ് ഈ മിടുക്കന്‍മാര്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌കാനിംഗിനിടെ അഴിച്ചുവെച്ച 5 പവന്റെ മാല തിരിച്ചെത്തിയപ്പോള്‍ കാണാനില്ല, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍; കേസ്
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം