കണ്ണൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്: പരിയാരത്തെ ഡോക്ടർമാരുടെ സഹായത്തിൽ പുറത്തെടുത്ത് പൊാലീസ്

By Web TeamFirst Published Jan 21, 2023, 7:47 PM IST
Highlights

വിമാനത്താവളത്തിൽ പൊലീസ്  ഒരു കിലോ സ്വർണവുമായി  യാത്രക്കാരനെ  പിടികൂടി

കണ്ണൂർ: വിമാനത്താവളത്തിൽ പൊലീസ്  ഒരു കിലോ സ്വർണവുമായി  യാത്രക്കാരനെ  പിടികൂടി. മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറിനെയാണ് അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ കയറ്റിയ സ്വർണം പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ അജിത് കുമാറിന്റെ നിർദേശപ്രകാരം  സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, എസ്ഐ സന്തോഷ്‌, സാദിഖ്, ഷിജിൽ, സുധീർ നൗഷാദ് സുജീഷ് മഹേഷ്‌ എയർപോർട്ടിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1071 ഗ്രാം സ്വർണ ഗുളികകളുമായി അബുദാബിയിൽ നിന്നും വന്ന മുഹമ്മദ് സെനീർ മലർ ഹസൻ മംഗളൂർ സ്വദേശിയാണ്. 24 മണിക്കൂർ നേരത്തെ പരിശ്രമത്തിലോടുവിലാണ് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെ പ്രതിയുടെ ശരീരത്തിൽ നിന്നും ഗുളികകൾ പുറത്തെടുത്തത്

Read more: 'പടയപ്പ'യെകൊണ്ട് പൊറുതിമുട്ടി വ്യാപാരികൾ; മാട്ടുപ്പെട്ടിയിലെത്തി തകർത്തത് നിരവധി കടകൾ

അതേസമയം, മുത്തങ്ങയിലെ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 519.80 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ചെക് പോസ്റ്റ് വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ കോഴിക്കോട് കോട്ടൂളി കുതരിവട്ടം ശ്രുതിയില്‍ ആതിഥ്യ വിനയ് ജാഥവ് (19) എന്നയാള്‍ കസ്റ്റഡിയില്‍. ചെക്പോസ്റ്റ് എക്സൈസ് സംഘവും എക്സൈസ് ഇന്‍റലിജന്‍സ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ നടത്തിയ പരിശോധനയിലാണ്  സ്വർണ്ണം കണ്ടെടുത്തത്. 

പിടിച്ചെടുത്ത സ്വര്‍ണ്ണവും കസ്റ്റഡിയിലായ യുവാവിനെയും തുടര്‍നടപടികള്‍ക്കായി  ജി എസ് ടി എന്‍ഫോഴ്സ്മെന്‍റ് ഓഫീസര്‍ക്ക് കൈമാറി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി  ഷറഫുദ്ദീന്‍, ഇന്‍സ്പെക്ടര്‍ ടി എച്ച് ഷഫീഖ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ എം രാജേഷ്, കെ അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ, എന്‍ എസ് ശ്രീജിന, കെ എം സിതാര, ഒ ഷാഫി, അനില്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു. 

 

click me!