
ഇടുക്കി: കൊവിഡ് 19നെ ചെറുക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മൂന്നാര്‍ പൊലീസ്. വൈറസിനെ ചെറുക്കുവാന്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ശുചിത്വത്തിനാണെന്ന പാഠം പകര്‍ന്നു നല്‍കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി മൂന്നാര്‍ ടൗണിലൂടനീളം പൊലീസിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു.
അഗ്നിശമന സേനയുടെ വാഹനമെത്തിച്ചാണ് മൂന്നാര്‍ ടൗണ്‍ കഴുകി വൃത്തിയാക്കിയത്. അണുവിമുക്തമാക്കുവാന്‍ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൗഡര്‍ റോഡിനിരുവശവും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും വിതറിയായിരുന്നു ശുചീകരണം. ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടി സംഘടിപ്പിച്ചത്. മൂന്നാര്‍ നല്ലതണ്ണി പാലം മുതല്‍ കെ.ഡി.എച്ച്.പി റീജണല്‍ ഓഫീസ് വരെയുള്ള ഭാഗത്താണ് ശുചീകരിച്ചത്.
ഉച്ചഭാഷിണിയിലൂടെയുള്ള ബോധവത്കരണവും പൊലീസിന്റെ നേതൃത്വത്തില്‍ നടന്നു. ആളുകള്‍ കൂട്ടം നില്‍ക്കുന്ന പരിപാടികള്‍ ഒഴിവാക്കുന്നതിനും അത്തരത്തില്‍ പരിപാടികള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നീരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.
മൂന്നാര്‍ ഡി.വൈ.എസ്.പി എം.രമേഷ് കുമാര്‍, സി.ഐ. റെജി എം .കുന്നിപ്പറമ്പന്‍, എസ്.ഐ സന്തോഷ് കുമാര്‍, ജനമൈത്രി പൊലീസ് സബ് സോണ്‍ കോര്‍ഡിനേറ്റര്‍ കെ.എസ്.മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam