മൂന്നാറില്‍ ബിവറേജസ് ഔട്ട്‌ ലെറ്റുകളില്‍ കര്‍ശന സുരക്ഷ; രണ്ട് ജീവനക്കാര്‍ അധികം

By Web TeamFirst Published Mar 21, 2020, 10:32 AM IST
Highlights

കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളടക്കം അടയ്ക്കുകയും പരീക്ഷകള്‍ മാറ്റിവെയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിദേശമദ്യഷാപ്പുകള്‍ സര്‍ക്കാര്‍ പൂട്ടായിരുന്നില്ല.
 

ഇടുക്കി: മൂന്നാറിലെ മദ്യഷാപ്പുകളില്‍ സുരക്ഷ കര്‍ശനമായി ജീവനക്കാര്‍. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം മദ്യംവങ്ങാനെത്തുന്നവരെ നിരീക്ഷിക്കാന്‍ ജീവനക്കാരെ നിയമിക്കുകയും ഇവര്‍ക്ക് സാനിറ്റൈസര്‍ ക്യത്യമായി നല്‍കുകയും ചെയ്യുന്നുണ്ട്. കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളടക്കം അടയ്ക്കുകയും പരീക്ഷകള്‍ മാറ്റിവെയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിദേശമദ്യഷാപ്പുകള്‍ സര്‍ക്കാര്‍ പൂട്ടായിരുന്നില്ല.

ഈ സാഹചര്യത്തില്‍ ബിവറേജുകളില്‍ എത്തുന്നവര്‍ക്ക് സുരക്ഷയേര്‍പ്പെടുത്തുകയാണ് ജീവനക്കാര്‍. ഇതിനായി രണ്ട് ജീവനക്കാരെയാണ് അധിക്യതര്‍ നിയമിച്ചിരിക്കുന്നത്. കടയില്‍ കയറുമ്പോഴും മദ്യം വാങ്ങി പുറത്തിറങ്ങുമ്പോഴും ക്യത്യമായി കൈകള്‍ അമുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ നല്‍കുന്നു.

അതുകൂടാതെ ഇവര്‍ക്ക് കൊറോണയെ സംബന്ധിച്ചുള്ള ബോധവത്കരണവും അധിക്യതര്‍ നല്‍കുന്നുണ്ട് ക്യത്യമായി അകലം പാലിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ തമിഴിലും മലയാളത്തിലും എഴുതിവെച്ചിട്ടുണ്ട്.
 

click me!