തിരുവല്ലം സ്റ്റേഷനില്‍ വച്ച് പൊലീസിന്‍റെ മര്‍ദ്ദനത്തിനിടെ ഇറങ്ങിയോടുന്ന പ്രതിയുടെ ദൃശ്യം പുറത്ത്

Published : May 30, 2019, 11:28 PM ISTUpdated : May 31, 2019, 11:01 PM IST
തിരുവല്ലം സ്റ്റേഷനില്‍ വച്ച് പൊലീസിന്‍റെ മര്‍ദ്ദനത്തിനിടെ ഇറങ്ങിയോടുന്ന പ്രതിയുടെ ദൃശ്യം പുറത്ത്

Synopsis

പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി, പൊലീസിന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടുന്ന അനീഷിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പറത്ത്. അനീഷിന്‍റെ പുറകേ സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഓടുന്നുണ്ട്. ഇരുവര്‍ക്കും പുറകേ അനീഷിന്‍റെ ഭാര്യയും അമ്മയും ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

തിരുവല്ലം:  പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി, പൊലീസിന്‍റെ  മര്‍ദ്ദനത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടുന്ന അനീഷിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പറത്ത്. അനീഷിന്‍റെ പുറകേ സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഓടുന്നുണ്ട്. ഇരുവര്‍ക്കും പുറകേ അനീഷിന്‍റെ ഭാര്യയും അമ്മയും ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

"

ഓട്ടത്തിനൊടുവില്‍ അനീഷിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടുറോഡിലിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിരുന്നു. എസ്സിപിഒ സൈമൻ. സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ അനീഷിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഉടുമുണ്ടഴിഞ്ഞ അനീഷ് കിട്ടിയ തക്കത്തിന് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളാണ് പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് ലഭിച്ചത്.   

കൂടുതല്‍ വായനയ്ക്ക്: മര്‍ദ്ദനം സഹിക്കാതെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടി; അമ്മയുടെയും ഭാര്യയുടെയും മുന്നില്‍ നടുറോഡിലിട്ട് ചവിട്ടി പൊലീസ്; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജ‍ഡം, മലപ്പുറത്ത് നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്; മലയോര മേഖലയിൽ കടുവാ ഭീതി രൂക്ഷം
കൈയിൽ 18, 16 ഗ്രാം തൂക്കം വരുന്ന 916 സ്വർണമാല, ചെങ്ങന്നൂരിൽ പണയം വച്ചത് 2,60,000 രൂപക്ക്; എല്ലാ കള്ളവും പൊളിഞ്ഞു, വച്ചത് മുക്കുപണ്ടം