എന്താണ് പൊലീസേ കുട്ടികളോടിത്ര വാശി; ജീപ്പിൽ തട്ടിയ പന്ത് തിരിച്ചുകൊടുക്കാതെ പൊലീസ്, കാത്തിരുന്ന് കുട്ടികൾ

Published : Aug 01, 2023, 08:44 AM ISTUpdated : Aug 01, 2023, 08:46 AM IST
എന്താണ് പൊലീസേ കുട്ടികളോടിത്ര വാശി; ജീപ്പിൽ തട്ടിയ പന്ത് തിരിച്ചുകൊടുക്കാതെ പൊലീസ്, കാത്തിരുന്ന് കുട്ടികൾ

Synopsis

പന്ത് പൊലീസ് വാഹനത്തിലൊന്ന് തട്ടിയതോടെയായിരുന്നു കളി മാറിയത്. കുട്ടികളെ ലഹരി ഉപയോഗിക്കുന്നവയാരിപ്പോലും ചിത്രീകരിച്ചു.

കൊച്ചി: ജീപ്പില്‍ തട്ടിയെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത പന്ത് തിരിച്ചുകൊടുക്കാതെ കൊച്ചി പനങ്ങാട് പൊലീസ്. നെട്ടൂര്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളോടാണ് പൊലീസിന്‍റെ വാശി. നാട്ടുകാര്‍ പുതിയ പന്തുകള്‍ നല്‍കിയതോടെ കളിക്കളം സജീവമായെങ്കിലും എന്തിനാണീ വാശിയെന്ന് നെട്ടൂരിലെ ഫുട്ബോള്‍ പ്രേമികള്‍ ഒന്നടംങ്കം പൊലീസിനോട് ചോദിക്കുന്നു.

മൂന്ന് ദിവസം മുന്‍പാണ് പന്തും കസ്റ്റഡിയിലെടുത്ത് ഈ ഗ്രൗണ്ടില്‍ നിന്ന് പനങ്ങാട് പൊലീസ് മടങ്ങിയത്. മുന്നറിയിപ്പ് നല്‍കിയിട്ടും ഗ്രൗണ്ടിന് സമീപം നിന്ന് വാഹനം മാറ്റിയിട്ടില്ല. ഒടുവില്‍ പന്ത് പൊലീസ് വാഹനത്തിലൊന്ന് തട്ടിയതോടെയായിരുന്നു കളി മാറിയത്. കുട്ടികളെ ലഹരി ഉപയോഗിക്കുന്നവയാരിപ്പോലും ചിത്രീകരിച്ചു.

Read More.... ചുമട്ടുതൊഴിലാളികൾ ഉടക്കി, സ്വന്തം സ്ഥാപനത്തിലേക്കെത്തിയ ലോഡ് സ്വയമിറക്കി തൊഴിലുടമ

എല്ലാവും നാട്ടിലെ മികച്ച താരങ്ങളാണ്. മലപ്പുറത്തെ ടൂര്‍ണമെന്‍റില്‍ കപ്പടിച്ചാണ് ഒടുവിലിവര്‍ തിരിച്ച് നാട്ടിലെത്തിയത്. കളിക്കാന്‍ ആകെയുണ്ടായിരുന്ന നല്ലൊരു പന്താണ് പൊലീസ് കൊണ്ടുപോയതെന്നും കുട്ടികള്‍ കളി മുടങ്ങരുതെന്ന് ആഗ്രഹിച്ച നാട്ടുകാരില്‍ ചിലര്‍ പുത്തന്‍ പന്തുകള്‍ വാങ്ങി നല്‍കി. പൊലിസ് കസ്റ്റഡിയിലെടുത്ത പന്തിന്‍റെ പിന്നാലെ പോയാല്‍ വേറെ വല്ല കേസിലും പെടുത്തുമോ എന്നാണ് പലരുടേയും പേടി.

Asianet News Live

PREV
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു