
പുല്‍പ്പള്ളി: ആടിനെ മേയ്ക്കാന്‍ വനത്തില്‍ പോയ വയോധികന് കാട്ടാനയുടെ ആക്രമത്തില്‍ പരിക്കേറ്റു. പള്ളിച്ചിറ കോളനിയിലെ ബോളന്‍ (73) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ വലതുകാലിന് സാരമായി പരിക്കേറ്റു. വനപാലകരെത്തിയാണ് ബോളനെ ആശുപത്രിയിലെത്തിച്ചത്. കേള്‍വി കുറവുള്ള ബോളന്‍ കാട്ടാന അടുത്തെത്തിയത് അറിയാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബോളന്‍ ഇപ്പോള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരളത്തിൽ കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുത്തനെ കുറഞ്ഞതായി വനം മന്ത്രി എകെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം കണക്കുകള്‍ നിരത്തി വിശദമാക്കിയെങ്കിലും വിവിധ ജില്ലകളിലായി മനുഷ്യ മൃഗ സംഘര്‍ഷം വര്‍ധിക്കുന്ന കാഴ്ചകളാണ് കാണുന്നത്. മനുഷ്യ-മൃഗ സംരക്ഷങ്ങള്‍ വർദ്ധിച്ച സാഹചര്യത്തിലാണ് ആനയുടെയുടെയും കടുവയുടെയും കണക്കെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ഏപ്രിൽ 10 മുതൽ 25വരെയായിരുന്നു വയനാട് നോർത്ത- സൗത്ത് ഡിവിഷനിലുംകണ്ണൂർ ഡിവിഷനിലും കണക്കെടുപ്പ് നടന്നത്. 45 ദിവസം നടത്തിയ കണക്കെടുപ്പിൽ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നും സൂക്ഷ്‌മ പരിശോധയിലൂടെ 84 കടുകളുണ്ടെന്ന് വ്യക്തമായി. 2018ൽ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്.
മെയ് 17 മുതൽ 19വരെ നടന്ന കണക്കെടുപ്പിൽ 1920 കാട്ടാനുകളുണ്ടെന്ന് കണ്ടെത്തി. 2017ലെ കണക്കെടുപ്പിൽ 3322 ആനകളാണുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച കോഴിക്കോട് പെരുവണ്ണാമൂഴി പന്നിക്കോട്ടൂരിൽ വീണ്ടും കാട്ടാന ഇറങ്ങി. പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ പാലക്കാട് മൈലംപ്പുള്ളിയിൽ കാട്ടാന കൂട്ടമിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.
1000 ത്തോളം നേന്ത്രവാഴകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. മൈലം പുള്ളി സ്വദേശി ഉണ്ണികൃഷ്ണൻ്റെ വാഴത്തോട്ടമാണ് നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴകളാണ് നശിച്ചത്. ഏതാണ്ട് മൂന്നരലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം