ഒൻപത് വർഷത്തെ സേവനം; പൊലീസ് നായ ലിഡോക്ക് ഇനി വിശ്രാന്തിയിൽ വിശ്രമജീവിതം

Published : Dec 28, 2022, 10:05 AM IST
ഒൻപത് വർഷത്തെ സേവനം; പൊലീസ് നായ ലിഡോക്ക് ഇനി വിശ്രാന്തിയിൽ വിശ്രമജീവിതം

Synopsis

ട്രാക്കർ വിഭാഗത്തിൽപെട്ട നായയാണ് ലിഡോ. 2014, 2018 വർഷങ്ങളിൽ സ്റ്റേറ്റ് മീറ്റിൽ മെഡൽ ജേതാവാണ്. 

ആലപ്പുഴ: പൊലീസ് നായ് ലിഡോക്ക് ഇനി വിശ്രമജീവിതം. ഒമ്പതുവർഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കൽ. ആലപ്പുഴ കെ-9 സ്ക്വാഡിലെ സീനിയർ ഡോഗിന് തൃശൂർ കേരള പൊലീസ് അക്കാദമിയിൽ ‘വിശ്രാന്തി’ എന്ന പേരിൽ റിട്ടയർമെന്റ് ഹോം ഒരുക്കിയിട്ടുണ്ട്. സർവിസ് പൂർത്തിയാക്കിയ നായ്ക്കൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി.

ട്രാക്കർ വിഭാഗത്തിൽപെട്ട നായയാണ് ലിഡോ. 2014, 2018 വർഷങ്ങളിൽ സ്റ്റേറ്റ് മീറ്റിൽ മെഡൽ ജേതാവാണ്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങ് ഡി എച്ച് ക്യു ഡെപ്യൂട്ടി കമാൻഡന്റ് വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമാൻഡന്റ് സുദർശനൻ, ഡോഗ് സ്ക്വാഡ് ഇൻചാർജ് എസ് ഐ ജോർജുകുട്ടി, ഹാൻഡിലർമാരായ ഹരികുമാർ, ശ്രീകാന്ത്, തോമസ് ആന്റണി, ശ്യാംലാൽ, നിധിൻ പ്രബാഷ്, അഖിൽ സോമൻ, രാഹുൽ, അഖിൽ, ജയപ്രസാദ് അഭിനന്ദ്, പ്രശാന്ത് ലാൽ എന്നിവർ പങ്കെടുത്തു.

തരിശ് ഭൂമി കൃഷിയോ​ഗ്യമാക്കും; കോഴിക്കോട് ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിലെ പാടങ്ങളിൽ കതിരണി പദ്ധതി

വാഹന പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു
ആലപ്പുഴ: മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 191.74 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് നമ്പര്‍ ഒന്ന് നടത്തിയ വാഹനപരിശോധനയില്‍ കണ്ടെത്തി. അമ്പലപ്പുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍വോയ്സ് ഇല്ലെന്ന് കണ്ടെത്തിയത്. ജി.എസ്.ടി. നിയമപ്രകാരം കേസ് എടുത്ത് 55,000 രൂപ പിഴ ഈടാക്കി.

പിഴയടച്ചതിനെ തുടര്‍ന്ന് സാധനങ്ങള്‍ വിട്ടു നല്‍കി.  ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. അജിതിന്റെ നിര്‍ദേശാനുസരണം സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ബി. മുഹമ്മദ് ഫൈസല്‍, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ എ.ഇ. അഗസ്റ്റിന്‍, എ. സലിം, പി. സ്മിത, ജോസഫ് ജോര്‍ജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്